Thursday, December 2, 2010

ജോലിക്കാര്യങ്ങള്‍

മലയാളം ബ്ലോഗ് സമൂഹത്തില്‍ ഇടപെടുന്ന പലര്‍ക്കും അവരവരുടെ ജോലിസ്ഥലങ്ങളില്‍ ഉള്ള ജോലി ഒഴിവുകളെപ്പറ്റി അറിവുണ്ടായിരിക്കുമല്ലോ...നമുക്കറിവുള്ള ജോലികളെപ്പറ്റിയുള്ള വിവരങ്ങള്‍ മറ്റുള്ളവരുടെ അറിവിലേയ്ക്കായി പങ്കു വെയ്ക്കുന്ന ഒരു പോര്‍ട്ടല്‍ ആയി ഈ ബ്ലോഗ് വളര്‍ത്തിക്കൊണ്ടു വരണം എന്നാണാഗ്രഹം.

എല്ലാവരുടെയും ആവശ്യത്തിനായി പോസ്റ്റുകള്‍ ഇംഗ്ലീഷില്‍ ആക്കുന്നതായിരിയ്ക്കും സൌകര്യം. ക്യാറ്റഗറി തിരിച്ച് ഓരോ തരം ജോലികള്‍ക്കുമുള്ള വിവരങ്ങള്‍ നല്‍കാവുന്നതാണ്.

ജോലി ഒഴിവുകളെപ്പറ്റി അറിവുണ്ടെങ്കില്‍ ഈ വിലാസത്തില്‍ (keralajobportal.blogspot@gmail.com) ഒരു ഇ-മെയില്‍ അയച്ചാല്‍ സൈറ്റില്‍ പോസ്റ്റുകള്‍ ചേര്‍ക്കാന്‍ സാധിയ്ക്കും.

നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ഒരു കമന്റ് ഇടുക.

3 comments:

  1. ഞാന്‍ നാളേക്ക് കുറച്ചൊക്കെ അറിയിക്കാം. നമുക്ക് ജോബ്‌ ഫെയേഴ്സിന്റെ വാര്‍ത്തകള്‍ കൊടുത്ത് കൂടെ?

    ഒറാക്ള്‍ അടുത്തു തന്നെ വന്‍ റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട് കേരളത്തില്‍ ... വിവരങ്ങള്‍ ഞാന്‍ ഒരാഴ്ചക്കുള്ളില്‍ പോസ്റ്റാം...

    ReplyDelete
  2. Aashamsakal Aadee. This is a very good idea. All the best!!!

    ReplyDelete
  3. ശാശ്വത്, ജോബ്‌സ് ഫെയര്‍ ന്യൂസ് തീര്‍ച്ചയായും വേണം....

    ജോബ് റിലേറ്റഡ് എന്തൊക്കെ ഉണ്ടോ അതെല്ലാം ഇതില്‍ കയറ്റാം.... പറ്റുമെങ്കില്‍ കുറേ കഴിഞ്ഞ് ആള്‍ക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ പറ്റണം എന്നും ആഗ്രഹമുണ്ട്. ഇന്ന ജോലി ചെയ്യാന്‍ ഇന്ന സ്കില്‌സ് ഒക്കെ വേണം എന്ന റേഞ്ചില്‍, അല്ലെങ്കില്‍ ഈ സ്കില്‍സ് വെച്ച് ഇന്ന സ്ഥലത്ത് അപ്പ്ലൈ ചെയ്യുന്നതാണ്‌ നല്ലത് എക്‌സിട്രാ...

    ReplyDelete